Create New Playlist

Add a cover pic of your own choice

(Optional)

Name

AI Cover Generator

4 credits

Not enough credits (0/4).

Logout

Are you sure you want to Logout?

Close

Devotional Harmony 1 by Rajesh

SongGPT
Devotional Harmony 1 by Rajesh - Devotional,both vocals music cover art

Devotional Harmony 1

Devotional,both vocals

0:003:40
Lyrics
Description
(verse)
ദൈവമേ കൈതൊഴാം
കേൾകുമാറാകണേ
പാവമാമെന്നെ നീ
കാക്കുമാറാകണേ
(chorus)
നേർവഴിക്കെന്നെ - നീ
കൊണ്ടുപോയിടണേ
നേർവരും - സങ്കടം
ഭസ്മമാക്കീടണേ
(verse)
ദുഷ്ട സംസർഗ്ഗം
വരാതെയാക്കീടണേ,
ശിഷ്ടരായുള്ളവർ
തോഴരായീടണേ
(chorus)
നല്ലകാര്യങ്ങളിൽ
പ്രേമമുണ്ടാകണേ
നല്ല വാക്കോതുവാൻ
ത്രാണിയുണ്ടാകനെ
(bridge)
കൃത്യങ്ങൾ - ചെയ്യുവാൻ
ശ്രദ്ധയുണ്ടാകണേ
സത്യം പറഞ്ഞിടാൻ
ശക്തിയുണ്ടാകണേ
(chorus)
അമ്മേ ശരണം...നീയേ തുണ..
അമ്മേ ശരണം...നീയേ തുണ...
അമ്മേ ശരണം...നീയേ തുണ...
(verse)
ഓം സർവ്വമംഗളമംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരയണി നമോഽസ്തു തേ
(verse)
സൃഷ്ടിസ്ഥിതിവിനാശാനാം
ശക്തിഭുതേ സനാതനി
ഗുണാശ്രയേ ഗുണമയേ
നാരായണി നമോഽസ്തുതേ
(bridge)
ശരണാഗതദീനാർത്ത
പരിത്രാണപരായണേ
സർവസ്യാർത്തിഹരേ ദേവി
നാരായണി നമോഽസ്തു തേ
(chorus)
യാതൊന്നു കാൺകിലും
അമ്മേ നിൻ രൂപമായ്
യാതൊന്നു ചൊൽവിലും
അമ്മേ നിൻ മന്ത്രമായ്
യാതൊന്നു ചെയ്കിലും
അമ്മേ നിൻ സാക്ഷിയായി
അമ്മേ ശ്രീ വന ഭദ്രേ ശരണം
ശരണം ശരണം ശരണം